പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് കൊണ്ടാണ് പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് പടയെടുത്തത്. രണ്ടാഴ്ചയായി ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. വയനാട്ടിലും മറ്റു ജില്ലകളിലും കോണ്‍ഗ്രസിനെ കുഴക്കി പ്രാദേശിക നേതാക്കള്‍ രാജിവെക്കുന്ന വേളയില്‍ തന്നെയായിരുന്നു പാലക്കാട്ടേയും സംഭവവികാസങ്ങള്‍.
ഷാഫി പറമ്ബില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം തുലാസിലാക്കുന്ന നീക്കത്തില്‍ നിന്ന് ഗോപിനാഥിനെ പിന്തിരിപ്പിക്കാന് പലവിധ ശ്രമങ്ങളും നടന്നു. ഒടുവില്‍ ചൊവ്വാഴ്ച രാത്രി 12ന് ഉമ്മന്‍ ചാണ്ടി നേരിട്ടുവന്നു. പ്രശ്നം തീര്‍ന്നു, ശുഭം!!
വിശദാംശങ്ങള്‍ ഇങ്ങനെ:
അനുനയ നീക്കവുമായി വികെ ശ്രീകണ്ഠന് എംപി, രമ്യ ഹരിദാസ് എംപി എന്നിവര്‍ പെരിങ്ങോട്ടുകുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തി കണ്ടെങ്കിലും ഫലമുണ്ടായില്ല. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സംസാരിച്ചു. രമേശ് ചെന്നിത്തലയും കെ സുധാകരന് എംപിയും പാലക്കാട്ടെത്തിയെങ്കിലും കാര്യമുണ്ടായില്ല. അനുനയ നീക്കവുമായി വികെ ശ്രീകണ്ഠന് എംപി, രമ്യ ഹരിദാസ് എംപി എന്നിവര്‍ പെരിങ്ങോട്ടുകുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തി കണ്ടെങ്കിലും ഫലമുണ്ടായില്ല. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സംസാരിച്ചു. രമേശ് ചെന്നിത്തലയും കെ സുധാകരന് എംപിയും പാലക്കാട്ടെത്തിയെങ്കിലും കാര്യമുണ്ടായില്ല.
ഒടുവിൽ പ്രശ്നപരിഹാരത്തിനായി ഉമ്മൻചാണ്ടി കോട്ടയത്തു നിന്നും നേരിട്ട് എത്തുകയായിരുന്നു. വെറും പതിനഞ്ച് മിനുട്ടുകൊണ്ടാണ് രണ്ടാഴ്ചയായി നിലനിന്ന അനിശ്ചിതാവസ്ഥയ്ക്ക് അദ്ദേഹം പരിഹാരം കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിയുമായുളള ചര്‍ച്ചയില്‍ തൃപ്തനെന്നും തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും എ വി ഗോപിനാഥ് പറഞ്ഞു
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കടുത്ത നടപടികളിലേക്ക് പോകരുതെന്ന് ഉമ്മന്‍ചാണ്ടി ഗോപിനാഥിനോട് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിച്ച ആവശ്യങ്ങളില്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങളോടെയുളള പരിഹാര നടപടികള്‍ ഉണ്ടാകും. അതുവരെ പാര്‍ട്ടിക്കൊപ്പമെന്ന് ഗോപിനാഥും വ്യക്തമാക്കുന്നു.
തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ കോട്ടയത്തുനിന്ന് ഉമ്മന്‍ചാണ്ടിയെത്തിയതിനും മുമ്ബേതന്നെ, നൂറോളം പ്രവര്‍ത്തകര്‍ ഗോപിനാഥിന്റെ വീട്ടിലെത്തിയിരുന്നു. നേതാവിന്റെ നിലപാടറിയാന്‍. പ്രശ്നപരിഹാരമായില്ലെങ്കില്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങിയ ഗോപിനാഥിന് പിന്തുണയേകി പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണസമിതി രാജിക്കൊരുങ്ങുക പോലും ചെയ്തിരുന്നു.