തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ട് ദിവസമായി അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രചാരണ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് നേതാക്കള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് സ്ഥിരീകരിച്ചത്.മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിച്ചിരിക്കുകയാണ്. പിണറായിയുടെ മകള്‍ വീണയ്ക്കും, വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2