ഒറ്റപ്പാലം: മുകേഷ് എം എൽ എ യെ വിളിച്ച് ശകാരം കിട്ടിയ വിഷ്ണുവിന് ആശ്വസിക്കാം. വിഷ്ണു പഠിയ്ക്കുന്ന വാണിയംകുളം ടിആര്‍കെ സ്ക്കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരും മാനേജ്മെന്‍്റും സ്മാര്‍ട്ഫോണ്‍ വാങ്ങി നല്‍കും. ഒരാഴ്ചയ്ക്കുള്ളി.ല്‍ എല്ലാവര്‍ക്കും സ്മാര്‍ട്ഫോണ്‍ ലഭ്യമാക്കുമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

കൂട്ടുകാര്‍ക്ക് സഹായം തേടിയുള്ള ഫോണ്‍ വിളി… പുറകെ വന്ന കോലാഹലങ്ങള്‍… കൊല്ലം എംഎല്‍എ മുകേഷിന്റെ ശകാരം.. ഇതെല്ലാം ഇനി പഴയ കഥ. വിഷുവിന് ഇനി ആശ്വസിക്കാം. വിഷ്ണുവിന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കുകയാണ് അധ്യാപകരും മാനേജ്മെന്റും.വിഷ്ണു പഠിക്കുന്ന വാണിയംകുളം ടി ആര്‍ കെ സ്ക്കൂളില്‍, ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കാന്‍ അധ്യാപകരും മാനേജ്മെന്‍റും കൈകോര്‍ത്തു. സ്കൂളില്‍ ഇരുന്നൂറോളം കുട്ടികള്‍ക്ക് സ്മാര്‍ട്ഫോണ്‍ ഉണ്ടായിരുന്നില്ല. അധ്യാപകരും, വ്യക്തികളും, സംഘടനകളുമെല്ലാം ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഫോണ്‍ ലഭ്യമാക്കി. ബാക്കിയുള്ള 60 പേര്‍ക്കാണ് അധ്യാപകരും മാനേജ്മെന്റും ചേര്‍ന്ന് സ്മാര്‍ട്ഫോണ്‍ ലഭ്യമാക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group