തിരുവനന്തപുരം :കോവിഡ് രോഗ വ്യാപനത്തിൽ മാറ്റമില്ലങ്കിൽ ഐ എഫ് എഫ് കെ   ഓൺലൈനായി നടത്താൻ സാധ്യത. അതെ കുറിച്ചുള്ള അലോചനയിലാണ് എന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാവർഷവും അവസാന മാസങ്ങളിൽ നടത്തുന്ന  മേളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഡിസംബറിൽ നടത്താനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ ആ സമയത്തുള്ള കോവിഡ് വ്യാപനം എങ്ങനെയായിരിക്കുമെന്ന് കണക്കിലെടുത്തു കൊണ്ടായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.  ഡിസംബറില്‍ നടത്താനായില്ലെങ്കില്‍ 2021 ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പോഴും സാധിച്ചില്ലങ്കിൽ മാത്രമെ ഓണ്‍ലൈന്‍ മേള പരിഗണിക്കുകയുള്ളു എന്ന് മന്ത്രി പറഞ്ഞു.നിലവിൽ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനുള്ള എന്‍ട്രികളും സ്വീകരിച്ചിട്ടുണ്ട്.

ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 21 മുതല്‍ 28 വരെ ഓണ്‍ലൈനായി നടത്തും. ഡോക്യുസ്‌കേപ്‌സ് ഐ. ഡി. എസ്. എഫ് എഫ്. കെ വിന്നേഴ്‌സ് എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. 14 ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും നാല് ക്യാമ്പസ് സിനിമകളും ആറ് അനിമേഷന്‍ ചിത്രങ്ങളും ഉള്‍പ്പെടെ 29 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ഇതില്‍ ഏഴെണ്ണം വിദേശ സിനിമകളാണ്. ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വൈകിട്ട് നാലു മണി മുതല്‍ 24 മണിക്കൂറിനകം ഇവ എപ്പോള്‍ വേണമെങ്കിലും കാണാം.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2