തൃശൂര്‍: ഒമ്ബതാം ക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളി ഭ്രമത്തില്‍, ബാങ്കില്‍ നിക്ഷേപിച്ചിരുന്ന നാല് ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ അതീവജാഗ്രതപുലര്‍ത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്.

വീടിനകത്ത് ഓണ്‍ലൈന്‍ പഠനം നടക്കുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞോ അറിയാതെയോ ചെന്നുചാടുന്ന അപകടങ്ങള്‍ കൂടുകയാണൈന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ ബോധവത്കരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഒന്‍പതാം ക്ലാസുകാരന്‍ മൊബൈല്‍ ഗെയിമിന് അടിമയായതോടെയാണ് പണം നഷ്ടപ്പെട്ടത്. മകളുടെ വിവാഹം അടുത്തതോടെ ബാങ്കില്‍ നിന്ന് പണം എടുക്കാന്‍ ചെന്നപ്പോഴാണ് അക്കൗണ്ടില്‍ നയാപൈസയില്ലെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. പരാതിയുമായി ബാങ്ക് അധികൃതരുടെ അടുത്ത് ചെന്നപ്പോള്‍ അവരും കൈമലര്‍ത്തി. തുടര്‍ന്ന് പല അക്കൗണ്ടുകളിലേക്ക് തുക പോയതിന്റെ രേഖകള്‍ കൈമാറി. ഇതുമായി പൊലീസിനെ സമീപിച്ച്‌ അന്വേഷണം നടത്തിയപ്പോഴാണ് പണം പോയത് മൈാബൈല്‍ കളിയിലൂടെയാണെന്നും പിന്നില്‍ ഒമ്ബതാം ക്ലാസുകാരനായ സ്വന്തം മകനാണെന്നും കണ്ടെത്തിയത്. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ത്ഥിക്ക് വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയിരുന്നു. അമ്മയുടെ സിം കാര്‍ഡാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. ഈ നമ്ബറിലായിരുന്നു ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നത്. പണം നഷ്ടമാകുമ്ബോള്‍ ബാങ്കില്‍ നിന്ന് വരുന്ന സന്ദേശങ്ങളും ഇതേ ഫോണിലേക്കായതിനാല്‍ മാതാപിതാക്കള്‍ അറിഞ്ഞില്ല. ഒമ്ബതാം ക്ലാസുകാരനെ കൗണ്‍സലിംഗിന് വിധേയനാക്കിയിട്ടുണ്ട്.

  • നഷ്ടമായത് കൂലിപ്പണിചെയ്ത് കിട്ടിയ പണം

കൃഷിയും കൂലിപ്പണിയും ചെയ്ത് മാതാപിതാക്കള്‍ സ്വരുക്കൂട്ടി ബാങ്കില്‍ നിക്ഷേപിച്ച തുകയാണ് മകന്റെ ഓണ്‍ലൈന്‍ കളിയിലൂടെ നഷ്ടമായത്.

രണ്ടു മക്കളെ പഠിപ്പിച്ചതും കഷ്ടപ്പെട്ടായിരുന്നു. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന മകന്‍ പലപ്പോഴും ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്ക് മാതൃകയും അച്ഛനമ്മമാര്‍ക്ക് അഭിമാനവുമായിരുന്നു. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്, അവന്‍ ഓണ്‍ലൈന്‍ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തത്.

ഗെയിമിന് അടിമപ്പെട്ടതോടെ പണം കൊടുത്തു വാങ്ങുന്ന പുതിയ സങ്കേതങ്ങള്‍ അവന്‍ തേടിപ്പിടിക്കുകയായിരുന്നു.

  • പലതവണ നഷ്ടപ്പെട്ടത് ആയിരങ്ങള്‍

ആദ്യമാദ്യം പത്തും പതിനഞ്ചും രൂപയുടെ കളി സങ്കേതങ്ങളാണ് വാങ്ങിത്തുടങ്ങിയത്. അച്ഛനും അമ്മയും സഹോദരിയും തിരിച്ചറിയുന്നില്ലെന്ന് മനസ്സിലാക്കിയതോടെ നൂറും ആയിരവും വിലപിടിപ്പുള്ള സങ്കേതങ്ങളും ഓണ്‍ലൈന്‍ കളി ഉപകരണങ്ങളും വാങ്ങാന്‍ തുടങ്ങി. അങ്ങിനെയാണ് അവര്‍ സ്വരുകൂട്ടിയ മുഴുവന്‍ പണവും ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക