മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയ്ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 15 കാരന്‍ അറസ്റ്റില്‍. ഫെബ്രുവരി 15 നും മാര്‍ച്ച്‌ 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്ബരും ഇ-മെയില്‍ അഡ്രസും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ ക്ലാസിന് കയറിയതെന്നും പൊലീസ് കണ്ടെത്തി.

ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരന്‍ ക്ലാസ് നടക്കുന്നതിനിടയില്‍ തുടര്‍ച്ചയായി അധ്യാപികയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. വ്യാജ ഐഡിയില്‍ ക്ലാസില്‍ കയറി വിദ്യാര്‍ത്ഥി അശ്ലീലപ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയുടെ മുഖം വ്യക്തമായിരുന്നില്ല. മുഖം സ്ക്രീനില്‍ വ്യക്തമാകാതിരിക്കാനുള്ള മുന്‍കരുതലുകളും വിദ്യാര്‍ത്ഥി എടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അധ്യാപിക എടുത്ത ഫോട്ടോ കേസ് അന്വേഷണത്തില്‍ സഹായിച്ചതായും പോലീസ് പറഞ്ഞു.

ദിവസങ്ങളോളം നഗ്നതാപ്രദര്‍ശനം തുടര്‍ന്നതോടെ അധ്യാപിക പൊലീസിനെ സമീപിക്കുകയായിരുന്നു. ഐപി അഡ്രസ് മനസ്സിലാക്കിയാണ് പൊലീസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. രാജസ്ഥാനിലെ ജയ്സാല്‍മേറില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ പിടികൂടിയത്.