തിരുവനന്തപുരം
ബിവറേജസ് കോര്‍പറേഷന്റെ ഓണ്‍ലൈന്‍ വിദേശമദ്യബുക്കിങ് സംവിധാനം മുഴുവന്‍ ജില്ലയിലേക്കും വ്യാപിപ്പിക്കും.

പരീക്ഷണം വിജയകരമായതോടെയാണ് പദ്ധതി 265 ഔട്ട്ലെറ്റിലേക്കും വ്യാപിപ്പിക്കുന്നത്. ഔട്ട്ലെറ്റുകള്‍ക്ക് മുമ്ബിലെ തിരക്ക് കുറയ്ക്കാന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഔട്ട്ലെറ്റുകളിലായിരുന്നു ആദ്യഘട്ടത്തില്‍ ഇത് ഏര്‍പ്പെടുത്തിയത്. ആദ്യ ദിവസമായ ചൊവ്വാഴ്ച മൂന്ന് ഔട്ട്ലെറ്റില്‍നിന്നായി 170 പേര്‍ ബുക്ക് ചെയ്ത് മദ്യം വാങ്ങി. 2,60,992 രൂപയുടേതാണിത്. ബുധനാഴ്ച 179 പേര്‍ 3,75,380 രൂപയുടെയും വ്യാഴാഴ്ച വൈകിട്ട് അഞ്ച്വരെ 200 പേര്‍ നാല് ലക്ഷം രൂപയുടെയും മദ്യം വാങ്ങി.പണമടച്ച്‌ ടോക്കണെടുത്തവര്‍ക്ക് സമയത്തിന് ഷോപ്പിലെത്തി മദ്യം വാങ്ങാം. മദ്യം വീട്ടിലെത്തിച്ച്‌ നല്‍കില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുഴുവന്‍ ഔട്ട്ലെറ്റും വെയര്‍ഹൗസുകളും ബെവ്കോ ആസ്ഥാനവും ബന്ധിപ്പിച്ചുളള ഓണ്‍ലൈന്‍ പദ്ധതി ഒരു വര്‍ഷം മുമ്ബാണ് ആരംഭിച്ചത്. വില്‍പ്പന, ഇന്‍വന്ററി തുടങ്ങിയവ ഇതുവഴി കൃത്യമായി ലഭിക്കും. 28 ഔട്ട്ലെറ്റില്‍ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായി. അവശേഷിക്കുന്നവയും പൂര്‍ത്തിയായാലുടന്‍ പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക