കാസര്‍ഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതിയില്‍ സംരംഭം തുടങ്ങാന്‍ അവസരം. 25000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കുളള കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി പദ്ധതി വഴി ലഭിക്കും.കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്കു വ്യവസായ സംരംഭകരാകാനും തൊഴില്‍ ദാതാവാകാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 40 ശതമാനമാണ് സബ്‌സിഡി.
ഫോണ്‍: 0467 2200585.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക