ന്യൂയോർക്ക് :ഒരേ സമയം 50 പേരോട് വരെയും വീഡിയോ കാൾ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ടസ്ആപ്പ്.  50 പേരോട് ഒരേ സമയം വീഡിയോ ചാറ്റ് സാ6ധ്യമാകുന്ന, വീഡിയോ ചാറ്റിംഗ് പ്ലാറ്റ്ഫോമായ മെസഞ്ചര്‍ റൂം തങ്ങളുടെ ഉടമസ്ഥയിലുള്ള വാട്ട്സ്ആപ്പിലും ലഭ്യമാക്കി ഫേസ്ബുക്. ഫേസ്ബുക്കിനും മെസഞ്ചറിനും ഒപ്പം നല്‍കിയിരുന്ന സേവനം വാട്ട്സ്ആപ്പിലും ലഭ്യമാകും എന്ന് മുൻപ് തന്നെ  റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവിൽ വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്കാണ് മെസഞ്ചര്‍ റൂം ഉപയോഗിക്കാൻ സാധിക്കുക. ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും അധികം വൈകാതെ ഈ സേവനം ലഭ്യമാകും. സൂം ആപ്പിന് ബദലായി ഫേസ്ബുക് മെസ്സഞ്ചർ റൂം അവതരിപ്പിച്ചത്.വീട്ടിൽ ഇരുന്നു ജോലി ചെയ്യന്നവരുടെ   വീഡിയോ മീറ്റിംഗുകളാണ് ഇതിലൂടെ ഫേസ്ബുക്ക് ലക്ഷ്യം വയ്ക്കുന്നത്.

നിലവില്‍ വാട്ട്സ്ആപ്പ് വെബ് പതിപ്പ് ഉപയോഗിക്കുന്നവര്‍ മെസഞ്ചര്‍ റൂം ലഭിക്കാനായി വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് പതിപ്പിൽ ചാറ്റിന് മുകളിലായി കാണുന്ന മൂന്ന് ഡോട്ട്കളിലെ  മോര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോൾ ക്രിയേറ്റ് റൂം കാണാവുന്നതാണ് ഇതിലൂടെ എടുത്ത് നിങ്ങളുടെ വീഡിയോ കോളില്‍ ആഡ് ചെയ്യേണ്ടവരെ ആഡ് ചെയ്യാവുന്നതാണ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2