കൊച്ചി:ഒരു മാസം തുടര്‍ച്ചയായി ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ലാബ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചു.

കൊച്ചിയിലെ ‘കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍’ എന്ന ലാബാണ് അടപ്പിച്ചത്. കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരേ പി പി ഇ കിറ്റുതന്നെ തുടര്‍ച്ചയായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഐ സി എം ആ൪ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ലാബ് പ്രവ൪ത്തിച്ചിരുന്നതെന്നും കളക്ട൪ പറഞ്ഞു. ലാബ് ഉടമ വൈറ്റില സ്വദേശി ജയകൃഷ്ണനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നഗരത്തിലെ മറ്റു സ്വകാര്യ ലാബുകളിലും അധികൃതര്‍ പരിശോധന നടത്തി. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും കൊവിഡ് പരിശോധനാ ഫലം നിശ്ചിത സമയത്ത് നല്‍കാത്തതുമായ ലാബുകള്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടര്‍ന്നേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക