ന്യൂഡല്‍ഹി: 96,700 രൂപ വിലയുള്ള തോഷിബയുടെ എ.സി ആമസോണില്‍ വെറും 5900 രൂപക്ക്. വിശ്വസിക്കാന്‍ ആവുന്നില്ലേ… ആമസോണിനു കഴിഞ്ഞ ദിവസം സംഭവിച്ച അമളിയാണിത്….

എസിയുടെ യഥാര്‍ത്ഥ വില 96,700 രൂപയാണ്. എന്നാല്‍ അബദ്ധത്തില്‍ ഡിസ്‌കൗണ്ട് ചെയ്ത് 5900 ആയി. എന്നാല്‍, ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകള്‍ 5900 രൂപയ്ക്ക് തോഷിബയുടെ 1.8 ടണ്‍ ഇന്‍വെര്‍ട്ടര്‍ എസി വാങ്ങി കഴിഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തെറ്റു കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഇതേ എ.സി. ആമസോണ്‍ 59,490 എന്ന് വില തിരുത്തുകയും ചെയ്തു. 2019-ലെ പ്രൈംഡേ വില്‍പനയില്‍ ഒമ്ബത് ലക്ഷം രൂപ വിലവരുന്ന ക്യാമറ 6500 രൂപയ്ക്ക് ഇത്തരത്തില്‍ അബദ്ധത്തില്‍ ലിസ്റ്റ് ചെയ്തിരുന്നു.