മുംബൈ: മുതലക്കുഞ്ഞുങ്ങളെ വിൽക്കാൻ ശ്രമം നടത്തിയ 28കാരൻ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സക്‌ലെൻ സിറാസുദ്ദീൻ ഖത്തീബ് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്ന് ഏഴ് മുതലക്കുഞ്ഞുങ്ങളെയും പൊലീസ് കണ്ടെടുത്തു. 3 ലക്ഷത്തോളം രൂപ വരുന്ന കുഞ്ഞുങ്ങളെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group