മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തില്‍ വെള്ളി ഉറപ്പിച്ച്‌ ഇന്ത്യയുടെ മീരാഭായ് ചാനു. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ഇത്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു.

കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ ഒരു ഒളിംപിക് മെഡല്‍ എന്ന പ്രതീക്ഷയുമായാണ് മീരാഭായ് ചാനു എന്ന 26കാരി കളത്തിലിറങ്ങിയത്.. റിയോയിലെ നിരാശ മായ്ച്ച്‌ വെള്ളി മെഡല്‍ മീരാഭായ് ഉറപ്പിച്ചിരിക്കുന്നു. ലോക റാങ്കിങ്ങിലെ മൂന്നാം സ്ഥാനം ക്ലീന്‍ ആന്റ് ജര്‍ക്കിലെ ലോക റെക്കോര്‍ഡ്, സ്നാച്ചിലും ക്ലീന്‍ ആന്റ് ജെര്‍ക്കിലുമായി 200 കിലോ മാര്‍ക്ക് മറികടന്ന ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡുകളും മീരാഭായ്ക്ക് സ്വന്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക