ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ താണ്ടിയാണ് ഫൈനല്‍ ഉറപ്പിച്ചത്.

നീരജ് ടോപ്രയ്ക്ക് പുറമെ, ജര്‍മനിയുടെ വെറ്ററും ഫിന്‍ലന്‍ഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോഗ്യത നേടി. 85.64 മീറ്റര്‍ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്ബര്‍ വണ്‍ താരമായ വെറ്റര്‍ യോഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തില്‍ 84.50 മീറ്ററാണ് താണ്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഓഗസ്റ്റ് 7നാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. അതേസമയം, ഷോട്ട്പുട്ട് ഫൈനലില്‍ ഇന്ത്യയുടെ തജീന്ദര്‍ സിംഗ് പുറത്തായി. 13-ാം സ്ഥാനത്താണ് തജീന്ദര്‍ സിംഗ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക