ഏറ്റുമാനൂർ: ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.  നീണ്ടൂർ ചെറുമുട്ടത്ത് മറ്റത്തിൽ രാമകൃഷ്ണൻ (75) മരിച്ചത്.ഇന്നലെ  വെളുപ്പിന് ആറുമണിയോടെയാണ് രാമകൃഷ്ണനെ വീട്ടുമുറ്റത്തെ കിണറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ  കണ്ടെത്തിയത്.

ആത്മഹത്യയാണ് മരണകാരണമെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. വനം വകുപ്പിൽ മുൻ ജീവനക്കാരനായ ഇദേഹം കുറച്ച് നാളുകളായി അസുഖ ബാധിതനായിരുന്നു.മാത്രമല്ല കഴിഞ്ഞ വർഷം ഇദ്ദേഹത്തിന്റെ മകൾ എലിപ്പനി ബാധിച്ചു മരിച്ചിരുന്നു.ഇക്കാരണങ്ങളാൽ രാമകൃഷ്ണൻ വലിയ ദുഖിതനായിരുന്നുവെന്നും. ഇക്കാരണകൾ അത്മഹത്യ കുറിപ്പിൽ  രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ഏറ്റുമാനൂർ പോലീസ് പറഞ്ഞു.

ഇന്നലെ രാവിലെ വീടുകാർ ഏഴുന്നേറ്റ ഉദേഹത്തെ കാണാതിരുന്നതോടെ നടത്തിയ അന്വെഷണത്തിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഏറ്റുമാനൂർ പോലീസിലും ഫയർഫോഴ്സിലും  വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സ്സ് എത്തി മൃദദേഹം പുറത്തെടുത്തു. ഏറ്റുമാനൂർ പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നിട്. ഭാര്യ:തങ്കമണി, മകൻ: ശ്രീജിത്ത്. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2