മ​ങ്ക​ട​/​രാ​മ​പു​രം: ത​റ​വാ​ട് വീ​ട്ടി​ല്‍ ഒ​റ്റ​ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്ന്​ രാ​മ​പു​രം ബ്ലോ​ക്ക് പ​ടി​യി​ലെ പ​രേ​ത​നാ​യ അ​ഞ്ചു​ക്ക​ണ്ടി ത​ല​ക്ക​ല്‍ മു​ഹ​മ്മ​ദി​െന്‍റ ഭാ​ര്യ മു​ട്ട​ത്തി​ല്‍ ആ​യി​ഷ എ​ന്ന എ​ടൂ​ര്‍ ആ​യി​ഷ​യെ​യാ​ണ് (75) വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി​ പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ല്‍ തെ​ളി​ഞ്ഞ​തി​നാ​ല്‍​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി മ​ങ്ക​ട പൊ​ലീ​സ് അ​റി​യി​ച്ചു.

വീ​ട്ടി​ല്‍ പ​ക​ല്‍​സ​മ​യ​ത്ത്​ ചെ​ല​വി​ടു​ക​യും രാ​ത്രി അ​ടു​ത്തു​ള്ള മ​ക​െന്‍റ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യു​മാ​ണ് പ​തി​വ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ പേ​ര​ക്കു​ട്ടി​ക​ളെ​ത്തി വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മി​ല്ലാ​ത്ത​പ്പോ​ഴാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ട്ട​താ​യി സം​ശ​യ​മു​ണ്ട്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ന​ഷ്​​ട​മാ​യി​ട്ടി​ല്ല. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സ്, പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ങ്ക​ട സി.​ഐ യു.​കെ. ഷാ​ജ​ഹാ​ന്‍ ഇ​ന്‍​ക്വ​സ്​​റ്റി​ന്​ നേ​തൃ​ത്വം ന​ല്‍​കി. ഫോ​റ​ന്‍​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ലം പ​രി​ശോ​ധി​ച്ചു. മൃ​ത​ദേ​ഹം രാ​മ​പു​രം മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കി. പി​താ​വ്: മു​ട്ട​ത്തി​ല്‍ മ​മ്മു മു​സ്​​ലി​യാ​ര്‍. മാ​താ​വ്: എ​ടൂ​ര്‍ ഫാ​ത്തി​മ (രാ​മ​പു​രം). മ​ക്ക​ള്‍: ന​ബീ​സ, ആ​സ്യ, സാ​ജി​ത, ഫി​റോ​സ് (ജി​ദ്ദ), പ​രേ​ത​നാ​യ അ​ബ്​​ദു​ല്‍​സ​ലാം. മ​രു​മ​ക്ക​ള്‍: അ​ല​വി​ക്കു​ട്ടി, മു​ഹ​മ്മ​ദ് ജ​മാ​ല്‍, അ​ബ്​​ദു​റ​സാ​ഖ്, ഹ​സീ​ന. സ​ഹോ​ദ​ര​ന്‍: ഡോ. ​അ​ബൂ​ബ​ക്ക​ര്‍ മ​ല​ബാ​രി (റി​ട്ട. പ്ര​ഫ, അ​ലീ​ഗ​ഢ്​ സ​ര്‍​വ​ക​ലാ​ശാ​ല, യു.​പി).