ച​ങ്ങ​നാ​ശ്ശേ​രി: പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ വയോധികന്‍ അറസ്​റ്റില്‍. വെ​ള്ളാ​വൂ​ര്‍ മ​ണി​മ​ല നി​ര​പ്പേ​ല്‍ കൃ​ഷ്ണ​ന്‍കു​ട്ടി (71)യാണ് അ​റ​സ്​​റ്റി​ലായത്. ച​ങ്ങ​നാ​ശ്ശേ​രി മോ​ര്‍ക്കു​ള​ങ്ങ​ര ത​ട്ട​ങ്ങാ​ട് വ​ര്‍​ഗീ​സിന്റെ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ലാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്.

67,000 രൂ​പ​യു​ടെ പ്ല​മ്ബി​ങ്​ ഫി​റ്റി​ങ്​​സാ​ണ് ക​വ​ര്‍​ന്ന​ത്. വ​ര്‍ഗീ​സ് കു​ടും​ബ ​സ​മേ​തം ഗ​ള്‍ഫി​ലാ​ണ്. വീ​ട് സൂ​ക്ഷി​ക്കാ​ന്‍ ഏ​ല്‍​പി​ച്ചി​രു​ന്ന സ്​​ത്രീ​ക്ക്​ കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ര​ണ്ടാ​ഴ്ച​യോ​ളം വീ​ട് അ​ട​ഞ്ഞു​ കി​ടക്കുകയായിരുന്നു. കോ​വി​ഡ് നെ​ഗ​റ്റി​വാ​യ​തി​നു​ ശേ​ഷം എ​ത്തി​യ​പ്പോ​ള്‍ ആണ് മോഷണ വിവരം അറിഞ്ഞത്. അ​ടു​ക്ക​ള വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് സ്​​ത്രീ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ക​ഴി​ഞ്ഞ​ദി​വ​സം പ​ട്രോ​ളി​ങ്ങി​നി​ടെ സം​ശ​യാ​സ്​​പ​ദ സാ​ഹ​ച​ര്യ​ത്തി​ല്‍​ക​ണ്ട ഇ​യാ​ളെ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ ​ക​വ​ര്‍​ച്ച​കേ​സ്​ പ്ര​തി​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​ത്. അ​ട​ഞ്ഞു​ കി​ട​ക്കു​ന്ന വീ​ടു​ക​ള്‍ പ​ക​ല്‍ നോ​ക്കി വെ​ച്ച​തി​നു​ശേ​ഷം രാ​ത്രി​യി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ്​ കൃ​ഷ്ണ​ന്‍കു​ട്ടി​യു​ടെ പ​തി​വെ​ന്ന്​ ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക