കല്‍പ്പറ്റ: വയനാട് നെല്ലിയമ്ബത്ത് വൃദ്ധ ദമ്ബതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വയോധികയും മരിച്ചു. റിട്ട. അധ്യാപകനായ കേശവന്റെ ഭാര്യ പത്മാവതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കേശവന്‍ വ്യാഴാഴ്ച രാത്രി വെട്ടേറ്റ് മരിച്ചിരുന്നു. മുഖംമൂടി തിരിച്ചെത്തിയ അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പത്മാവതിയെ പ്രവേശിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക