സ്വന്തം ലേഖകൻ

കുവൈറ്റ് : കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർഥന പ്രകാരം നാട്ടിലേക്ക് തിരിച്ചു പോകാന്‍ യാത്രാ ടിക്കറ്റിനുള്ള പണമില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന കായംകുളം സ്വദേശി ആഷിഖ് മുഹമ്മദിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വിമാന ടിക്കറ്റ് നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷമായി ജോലി സ്ഥിരതഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയും കഴിഞ്ഞ മാസം ഇക്കാമ തീർന്ന് മങ്കഫിൽ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ കഴിയുകയുമായിരുന്നു. വിമാന ടിക്കറ്റിനുള്ള പണമില്ലാത്തതിനാല്‍ തിരിച്ചു നാട്ടിലേക്ക് മടങ്ങുവാനും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ആഷിഖ് മുഹമ്മദിന്റെ അവസ്ഥ അറിഞ്ഞ ഉമ്മൻ ചാണ്ടി കെപിസിസി നിർവാഹകസമിതി അംഗം കറ്റാനം ഷാജി മുഖേന ഒഐസിസി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയത്തിനെ അറിയിക്കുകയും അദ്ദേഹം അത് ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഷിഖ് മുഹമ്മദിന്റെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റും മറ്റ് യാത്രക്കാവശ്യമായ പിപി കിറ്റും മറ്റും സംഘടിപ്പിച്ചു നല്‍കുകയായിരുന്നു.

മങ്കഫിൽ അദ്ദേഹത്തിന്റെ വാസസ്ഥലത് നടന്ന ലളിതമായ ചടങ്ങില്‍
അദ്ദേഹത്തിന് വിമാനടിക്കറ്റും പി പി കിറ്റും ഒഐസിസി ജനറൽ സെക്രട്ടറി ബിനു ചെമ്പലയം ഒഐസിസി ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിന്റേയും ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രന്റെയും സാനിധ്യത്തിൽ കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2