സ്വന്തം ലേഖകൻ

യാത്രയയപ്പ് നൽകി: തന്റെ ഇരുപത്തഞ്ച് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്ക് മടങ്ങുന്ന കുവൈതിലെ തലമുതിർന്ന കോൺഗ്രസ്സ് നേതാവും കുവൈത് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡണ്ടുമായിരുന്ന ക്രിസ്റ്റിഫർ ഡാനിയലിന് ഒഐസിസി കുവൈത് യൂത്ത് വിംഗ് യാത്രയയപ്പ് നൽകി.

യൂത്ത് വിംഗിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും അദ്ധേഹം നൽകിയ പ്രചോദനത്തിന് വാക്ക് കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദിയും കടപ്പാടുമുണ്ടെന്നും,നാട്ടിലെ വിശ്രമജീവിതം ഏറെ സുഖകരമാകട്ടെയെന്നും യൂത്ത് വിംഗ് പ്രസിഡണ്ട് ജോബിൻ ജോസ് ആശംസിച്ചു.

കോവിഡ് പ്രോട്ടോക്കോളനുസരിച്ച് അദ്ധേഹത്തിന്റെ അബ്ബാസിയയിലെ വസതിയിലെത്തിയാണ് അദ്ധേഹത്തിന് ഉപഹാരം നൽകിയത്.

യൂത്ത് വിംഗ് പ്രസിഡണ്ട് ജോബിൻ ജോസ്,ഷോബിൻ സണ്ണി,ഇല്യാസ് പൊതുവാച്ചേരി,ബൈജു പോൾ,ഷാനവാസ്,അരുൺ കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2