രാജ്യത്ത് ഇനി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ ജോലികൾക്കായി സർക്കാർ നടത്തുന്ന പ്രിലിമിനറി  ടെസ്റ്റാണ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്. ഇത് നിലവിൽ വരുന്നതോടെ ഇനി കേന്ദ്ര ഗവൺമെന്റ് ജോലി അഗ്രഹിക്കുന്നവർക്ക് ഇത് ഒരു അനുഗ്രഹമാകും.കഴിഞ്ഞ ദിവസമാണ്

നാഷണൽ റിക്രൂട്ട്മെന്റ്  ഏജൻസി സ്ഥാപിക്കുന്നതിന്  കേന്ദ്ര  ക്യാബിനറ്റ്   അനുമതി  നൽകി.   കേന്ദ്ര ഗവണ്മെന്റ്  ജോലി  നേടുന്നതിന് പരിശ്രമിക്കുന്ന   കോടിക്കണക്കിനുള്ള  ഇന്ത്യയിലെ  യുവാക്കൾക്കായുള്ള പ്രീലിമിനെറി  ടെസ്റ്റ്  ആണിത്. ഇന്ത്യയിലെ  വിവിധ  ഗവണ്മെന്റ് ഏജൻസികൾ നടത്തുന്ന റിക്രൂട്ട്മെന്റ് ലേക്കുള്ള പ്രീലിമിനെറി  ടെസ്റ്റ്  ആണ് ഇത്.

പരീക്ഷ നടത്തിപ്പ്.

 

നോൺ  ഗസറ്റഡ് പോസ്റ്റുകളിലേക്കുള്ള  കോമൺ എലിജിബിലിറ്റി ടെസ്റ്റ് ആണ് എൻ ആർ എ .ടെസ്‌റ്റ നടത്തുന്നത് ഗ്രൂപ്പ്  എ, ഗ്രൂപ്പ് സി(നോൺ ടെക്‌നിക്കൽ ). എന്ന രീതിയിലായിരിക്കും.എല്ലാ നോൺ ഗസറ്റഡ് പോസ്റ്റുകൾക്കുമായി ഒരു കോമൺ പരീക്ഷ ആയിരിക്കും സി ഇ റ്റി  (ഗ്രൂപ്പ് ബി , ഗ്രൂപ്പ് സി ). പരീക്ഷയിൽ വിജയിക്കുന്നവർക്ക് മറ്റ് റിക്രൂട്ട്മെന്റ് ഏജൻസികൾ (എസ് എസ് സി, ആർ ആർ ബി) നടത്തുന്ന അടുത്ത തലത്തിലുള്ള പരീക്ഷകൾക്ക് പങ്കെടുക്കാം.സി ഇ റ്റി  പരീക്ഷയുടെ സ്കോറിന് 3 വർഷ കാലാവധി ഉണ്ടായിരിക്കും. ഈ കാലയളവിൽ കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന അടുത്ത തലത്തിലുള്ള അഥവാ രണ്ടാം സ്റ്റേജ് പരീക്ഷകൾക്കായി ഉദ്യോഗാർത്ഥിയ്ക്ക് അപേക്ഷികാം.

ഗുണം.

 

വിവിധ   റിക്രൂട്ട്മെന്റ്  ഏജൻസികൾ നടത്തുന്ന പരീക്ഷയ്ക്കായി ഒന്നും രണ്ടും ചിലപ്പോൾ മൂന്നും സ്റ്റേജ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇതൊരു അനുഗ്രഹമാകും. വിവിധ റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന പ്രീലിമിനെറി ടെസ്റ്റുകൾക്ക് പകരമായി ഒറ്റ പരീക്ഷ മാത്രമാകും അതായത് എൻ ആർ എ  നടത്തുന്ന സി ഇ ടി.ഇതോടെ പരീക്ഷ നടത്തിപ്പും നിയമനങ്ങളും വളരെ വേഗത്തിലാകും.

രാജ്യത്തെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും സ്ത്രീകളെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും ഇത് വളരെയധികം  സഹായിക്കും . ദൂരെ സ്ഥലങ്ങളിൽ പോയ് പരീക്ഷ എഴുതുക , താമസ സൗകര്യം കണ്ടുപിടിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. ജില്ലാതലത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ വരുന്നത് വഴി വിദൂര ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കും, സ്ത്രീകൾക്കും , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഇത് അനുഗ്രഹമാകുകയും എല്ലാവര്ക്കും പരീക്ഷ എഴുതുന്നതിന് അവസരം ലഭിക്കുകയും ചെയ്യും.

ഭാവിയിൽ.

 

ഇന്ത്യയിൽ ഏകദേശം 20 റിക്രൂട്ട്മെന്റ് ഏജൻസികൾ ഉണ്ട്. എന്നാൽ സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ , റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് , പബ്ലിക് സെക്ടർ ബാങ്കുകൾ എന്നിവയ്ക്കായാണ് ആദ്യ ഘട്ടത്തിൽ എൻ ആർ എ  പ്രീലിമിനെറി പരീക്ഷ നടത്തുക. ഭാവിയിൽ എല്ലാ ഏജൻസികൾക്കും വേണ്ടി എൻ ആർ എ പ്രീലിമിനെറി പരീക്ഷ നടത്തും.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2