കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്ന അര്‍ജുന്‍ ആയങ്കി സോഷ്യല്‍ മീഡിയയിലുടെ രംഗത്തെത്തി. തന്റെ ഫെയ്സ് ബുക്കിലൂടെയാണ് ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കി രംഗത്തുവന്നത്. അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് മുന്‍പില്‍ ഹാജരായി സത്യം തെളിയിക്കുമെന്നും മാധ്യമങ്ങള്‍ വ്യാജ കഥകള്‍ പടച്ചു വിടുകയാണെന്നും അര്‍ജുന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്ബര്‍ഷിപ്പിലോ പ്രവര്‍ത്തന മേഖലയിലോ ഇല്ലാത്തയാളാണ്‌ ഞാന്‍. യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആ പാര്‍ട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്.

മാധ്യമങ്ങള്‍ പടച്ചുവിടുന്ന അര്‍ദ്ധസത്യങ്ങള്‍ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക.
കൂടുതല്‍ കാര്യങ്ങള്‍ വഴിയേ പറയാമെന്നും അര്‍ജുന്‍ പറഞ്ഞു.