കൊച്ചി: തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷ ചടങ്ങ് വിവാദത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം കേള്‍ക്കാന്‍ ഒരാളുപോലും ഇല്ലാതിരുന്നതാണ് വിവാദത്തിന് കാരണം. സ്‌ക്രീനില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയമായി സംപ്രേക്ഷണം നടന്നെങ്കിലും മൈക്ക് ഓപ്പറേറ്റര്‍ ഒഴികെ മറ്റാരും കേള്‍ക്കാനുണ്ടായിരുന്നില്ല.

ജനകീയ ആസൂത്രണ പദ്ധതിയ്‌ക്ക് നേതൃത്വം നല്‍കിയ ഭരണ സമിതി അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ആദരിക്കുന്നതായിരുന്നു ചടങ്ങ്. ആദരവ് ഏറ്റുവാങ്ങിയ ഉടന്‍ തന്നെ ചെയര്‍മാനും പ്രസിഡന്റുമാരും എഴുന്നേറ്റ് പോയി. പിന്നാലെ സദസ്സിലുണ്ടായിരുന്ന എല്ലാവരും മടങ്ങിപ്പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എല്‍ഡിഎഫുകാരുള്‍പ്പെടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭ അദ്ധ്യക്ഷന്മാരും പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വരെ വേദിയിലുണ്ടായിരുന്നുവെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. അതേസമയം ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക