സംസ്ഥാനത്ത് നാളെ ബാറുകള്‍ അടഞ്ഞുകിടക്കും. തിരുവോണത്തിന്റെ പശ്ചാത്തലത്തിലാണ് ബാറുകള്‍ തുറക്കില്ലെന്ന തീരുമാനം. ബെവ്‌ക്കോ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ബാറുകള്‍ തുറക്കില്ലെന്ന് തീരുമാനിച്ചതോടെ നാളെ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല.

ഓണത്തിരക്ക് കുറയ്ക്കുന്നതിനായി മദ്യശാലകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചുകൊണ്ട് എക്‌സൈസ് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. നേരത്തെ എഴ് മണിവരെയായിരുന്ന സമയമായിരുന്നു നീട്ടി നല്‍കിയത്. ബെവ്‌കോ എം ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലിയിരുന്നു നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക