സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. കേരളത്തിലെ ബക്രീദ് ഇളവുകള്‍ക്കെതിരെ സുപ്രീംകോടതി ഉയര്‍ത്തിയ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

വെള്ളിയാഴ്ച മൂന്ന് ലക്ഷം കൊവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കണം. അതത് സ്ഥലങ്ങളില്‍ താമസിച്ച്‌ ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേരളത്തിലെ ബക്രീദ് ഇളവുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ചിലരുടെ സമ്മര്‍ദ്ദത്തില്‍ സര്‍ക്കാര്‍ വീണുപോയെന്ന് കോടതി വിമര്‍ശിച്ചു. വൈകിയ വേളയില്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, ഇളവുകള്‍ കൊവിഡ് വ്യാപനം കൂട്ടിയാല്‍ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക