തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗം. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ലെന്നും സർവകക്ഷി യോഗം തീരുമാനിച്ചു.

സർവകക്ഷി യോഗ തീരുമാനങ്ങൾ:

  • കടകളുടെ പ്രവർത്തനം രാത്രി 7.30 വരെയെന്നത് തുടരണം
  • കോവിഡ് വ്യാപനം രൂക്ഷമായ കണ്ടെയ്ൻമെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണം കർശനമാക്കും.
  • രാത്രികാല കർഫ്യു തുടരും
  • തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ല
  • അണികളെ രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കണം
  • ആരാധനലയളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. ജില്ലാ കലക്ടർമാർ സാമുദായിക നേതാക്കന്മാരുടെ യോഗം വിളിച്ച് സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കണം
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2