കോവിഡ് ലോക്ക്ഡൗണിന്നെ തുടർന്ന് ആളുകൾക്ക് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ നിലവിലുള്ള ലോണുകളുടെ തിരിച്ചടവ് ഇളവ് ചെയ്തിരുന്നു. തുടർന്നും ആറുമാസത്തേക്ക് മൊറട്ടോറിയം നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും അത്തരത്തിൽ ഒരു ആലോചന ഇല്ല എന്നാണ് റിസർബാങ്ക് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

എന്താണ് മോറട്ടോറിയം: 

മോറട്ടോറിയം മൂലം ലഭിക്കുന്നത് തിരിച്ചടയ്ക്കാനുള്ള സാവകാശമാണ്. മൊറട്ടോറിയം കാലഘട്ടത്തിൽ തിരിച്ചടവ് സാവകാശം കിട്ടിയ തുക പിന്നീടു നാം പല ഗഡുക്കളായി അടച്ചു തീർക്കേണ്ടതാണ്. എന്നാൽ ഇത് ഒറ്റത്തവണയായി അടയ്ക്കേണ്ടതില്ല. പലിശഭാരം അല്പം കൂടുമെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ആളുകൾക്കു പിടിച്ചു നിൽക്കുവാൻ മൊറട്ടോറിയം തികച്ചും സഹായകരമാണ്

ലോൺ പുനക്രമീകരണം:

ഇളവു ചെയ്തു കിട്ടിയ തിരിച്ചറിവുകളുടെ ആകത്തുക അതാത് ബാങ്കുകൾ നിശ്ചയിക്കുന്നത് പോലെ പുതിയ ലോണായി പല തവണകളായി തിരിച്ചടക്കുകയോ, അല്ലെങ്കിൽ നിലവിലുള്ള ലോൺ കാലാവധി  നീട്ടുകയും ഈ കാലഘട്ടം കൊണ്ട് തിരിച്ചടവുകൾ നടത്തുകയും ചെയ്യുന്ന ഈ രീതിയിൽ പുന ക്രമീകരിക്കുകയും ചെയ്യാനുള്ള നടപടികൾ വിവിധ ബാങ്കുകൾ ആരംഭിച്ചു.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത നമ്മുടെ മന്ത്‌ലി ഇഎംഐ അല്ല തിരിച്ചടയ്ക്കേണ്ട അധിക ബാധ്യത. നേരെമറിച്ച് ഇവ കിട്ടിയ കാലഘട്ടത്തിൽ നമ്മുടെ ലോൺ ഇൻറെ മുതലിൽ അടങ്കൽ നിൽക്കുന്ന തുകയുടെ മോറട്ടോറിയം കാലഘട്ടത്തിലെ പലിശ നമ്മുടെ മുതൽനോട് അധികമായി കൂട്ടിച്ചേർക്കുകയോ, അല്ല എങ്കിൽ ആ തുക ഒരു പുതിയ ലോണായി പരിഗണിക്കുകയോ ചെയ്യുകയും അതിന്മേൽ ഒരു പ്രത്യേക കാലഘട്ടത്തിൽ പലിശസഹിതം തിരിച്ചടവ് ക്രമീകരിക്കുകയും ആണ് ചെയ്യുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വ്യക്തിഗത വായ്പകൾ എടുത്തിട്ടുള്ള ആളുകളെ പലപ്പോഴും കലക്ഷൻ ഏജൻറ് മാർ തെറ്റിദ്ധരിപ്പിക്കുകയും ആളുകൾ അധിക തുക അടയ്ക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ ലോണുകളുടെ പുനക്രമീകരണം നടത്തുവാനുള്ള അവകാശം ധനകാര്യസ്ഥാപനങ്ങൾ ഉള്ളൂ എന്ന് നാം മനസ്സിലാക്കിയിരിക്കണം. അത് മേൽവിവരിച്ച പ്രകാരമാണ്. കൃത്യമായി അധികബാധ്യത എത്രയാണ് എന്ന് ചോദിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രമേ പുനക്രമീകരണം രേഖകളിൽ ആളുകൾ ഒപ്പുവച്ച സമ്മതപത്രം നൽകാവൂ.

വെല്ലുവിളികൾ:

ലോക്ക് ഡൗൺ ഇളവുകൾ വന്നുവെങ്കിലും സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടില്ല. ഒരുപാട് ആളുകൾക്ക് തൊഴിൽ നഷ്ടം ഉണ്ടായിട്ടുണ്ട്. ചെറുകിട സംരംഭങ്ങൾക്കു കാര്യങ്ങൾ ശുഭമല്ല. ഈ പശ്ചാത്തലത്തിൽ മൊറട്ടോറിയം പിൻവലിച്ചാൽ കിട്ടാക്കടത്തിൻറെ തോത് വലിയ രീതിയിൽ വർദ്ധിക്കുമോ എന്ന ഭയം ബാങ്കുകൾ നേരിടുന്നു. എങ്കിലും അനിശ്ചിതമായി മൊറട്ടോറിയം നീട്ടിക്കൊണ്ടുപോകുന്നത് സാമ്പത്തികരംഗത്ത് ദീർഘകാല തിരിച്ചടി ഉണ്ടാകും എന്നാണ് റിസർവ് ബാങ്ക് ധനകാര്യ വിദഗ്ധർ കരുതുന്നത്. തൊഴിൽനഷ്ടം മൂലവും, ബിസിനസ് നഷ്ടം മൂലവും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്കുവേണ്ടി എന്തെങ്കിലും ആനുകൂല്യം പ്രഖ്യാപിക്കുവാൻ ഉള്ള സാധ്യതകളും മുമ്പിലുണ്ട്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2