തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കടകംപളളി സുരേന്ദ്രന്റെ പ്രസ്‌താവന വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറയുന്നത്. ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം നേരത്തെ നിലപാടില്‍ ഖേദം പ്രകടിപ്പിച്ചു കടകംപള്ളി രംഗത്തെത്തിയിരുന്നു.

ശബരിമല സെറ്റില്‍ ചെയ്‌ത വിഷയമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിളള. ശബരിമലയില്‍ ഇനി സുപ്രീംകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കാന്‍ എന്‍ എസ് എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും രാമചന്ദ്രന്‍പിളള വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2