കോഴിക്കോട്: നിപ വൈറസിനെ കണ്ടുപിടിച്ച്‌ കേരളത്തിന്റെ മണ്ണില്‍ നിന്നും തുടച്ച്‌ നീക്കിയത് തന്റെ ഒറ്റ കഴിവ് കൊണ്ടാണെന്ന് പ്രമുഖ കരിസ്‌മാറ്റിക് ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്ബിലിന്റെ വെളിപ്പെടുത്തല്‍ നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും വൈറല്‍ ആകുന്നു. കോഴിക്കോട് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍പ് ‘നിപയെ ഓടിച്ചത് താനാണെന്ന്’ മാത്യു നായ്ക്കംപറമ്ബില്‍ അവകാശവാദം നടത്തുന്ന വീഡിയോ വൈറലാകുന്നത്. ട്രോള്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ശാസ്ത്രജ്ഞരല്ല, താനാണ് വടക്കന്‍ കേരളത്തില്‍ പടര്‍ന്നുപിടിച്ച നിപ വൈറസ് മാറ്റിയതെന്ന് ആയിരുന്നു ഫാ. മാത്യു നായ്ക്കംപറമ്ബില്‍ അവകാശപ്പെട്ടത്.

troll video

‘കണ്ണൂരിനപ്പുറം, തളിപ്പറമ്ബിനപ്പുറം, കുടിയാന്മല അപ്പുറം പൈതല്‍മലയില്‍ ഞാന്‍ ഉണ്ടായ സമയത്ത് എട്ടു പേരുടെ മുമ്ബില്‍ കുര്‍ബ്ബാന ചൊല്ലുമ്ബോള്‍ കര്‍ത്താവ് പെട്ടെന്ന് എന്നോടു സംസാരിച്ചു: ‘നിപ്പാ വൈറസിനെ കൂര്‍ബ്ബാനയിലേക്ക് സമര്‍പ്പിക്കുക’. ഞാന്‍ പ്രാര്‍ത്ഥിച്ചു, നിപ്പ മാറി, പിന്നെ ഇതുവരെ നിപ എന്ന് ആരും കേട്ടിട്ട് പോലും ഇല്ല. ശാസ്ത്രജ്ഞര്‍ അല്ല നിപയെ തുരത്തിയത്, താനാണ്’ എന്നായിരുന്നു നായ്ക്കംപറമ്ബിലിന്റെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക