ഇരിങ്ങാലക്കുട: വീൽ ചെയർ ഉപഭോക്ത്താവിന് വീൽ ചെയർ ഉപയോഗിക്കുന്ന വേളയിൽ  തന്നെ എണീറ്റ് നിൽക്കാൻ പ്രാപ്തമാക്കുന്ന വീൽ ചെയർ ഉപയോഗിക്കുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും (നിപ്മർ) ടി.ടി.കെ സെന്‍റര്‍ ഫോര്‍  റിഹാബിലിറ്റേഷന്‍ ആന്‍ഡ്‌ റിസര്‍ച് ഡെവലപ്പ്മെന്‍റ്, R2D2 ഐ.ഐ.റ്റി മദ്രാസും സംയുക്തമായണ് പരിശീലനം നൽകിയത്.

മദ്രാസ്‌ ഐ. ഐ. റ്റി R2D2 ക്ലിനിക്കല്‍ ടീം തലവന്‍ സാംസൺ, ഒക്ക്യൂപേഷണൽ തെറപ്പിസ്റ്റ് ജിതിന്‍ , ഐ.ഐ.റ്റി മദ്രാസ്‌ പ്രോഗ്രാം ഹെഡ് ജസ്റ്റിന്‍ എന്നിവർ ക്ലാസ്സ്‌ നൽകി. പരിശീലന പരിപാടി  നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി . ചന്ദ്രബാബു  ഉദ്ഘാടനം  ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഫിസിയാട്രിസ്റ് ഡോ . സിന്ധു വിജയകുമാർ , ഒക്ക്യൂപേഷണൽ തെറപ്പി കോളേജ് പ്രിൻസിപ്പാൾ ദീപ സുന്ദരേശ്വരൻ , ഫിസിയോതെറപ്പി മേധാവി  കെ.കെ. കപിൽ  എന്നിവരും നിപ്മെറിലെ ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപേഷണൽ തെറാപ്പിസ്റ്റുകളും , ഒക്കുപേഷണൽ തെറാപ്പി വിദ്യാർത്ഥികൾ എന്നിവരടക്കം അൻപതോളം പേർ പരിശീലനത്തിൽ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക