മാ​വൂ​ര്‍: നി​പ ബാ​ധി​ച്ച്‌ വി​ദ്യാ​ര്‍​ഥി മ​രി​ച്ച പാ​ഴൂ​ര്‍ മു​ന്നൂ​ര് പ്ര​ദേ​ശം കേ​ന്ദ്ര​സം​ഘം സ​ന്ദ​ര്‍​ശി​ച്ചു.12കാ​ര​ന് രോ​ഗം പ​ക​ര്‍​ന്ന​ത് റ​മ്ബു​ട്ടാ​ന്‍ പ​ഴ​ത്തി​ല്‍​നി​ന്നാണെന്ന്​ കേ​ന്ദ്ര സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സംശയിക്കുന്നു. മു​ഹ​മ്മ​ദ് ഹാ​ഷി​മിെന്‍റ പി​താ​വ് അ​ബൂ​ബ​ക്ക​റിെന്‍റ ഉ​ട​മ​സ്ഥ​ത​യി​ല്‍ പു​ല്‍​പ​റ​മ്ബ് ച​ക്കാ​ല​ന്‍​കു​ന്നി​നു സ​മീ​പ​ത്തെ പ​റ​മ്ബി​ല്‍ റ​മ്ബു​ട്ടാ​ന്‍ മ​ര​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​ബൂ​ബ​ക്ക​ര്‍ ഇ​തി​ലെ പ​ഴ​ങ്ങ​ള്‍ പ​റി​ച്ച്‌ വീ​ട്ടി​ല്‍​കൊ​ണ്ടു​വ​ന്നി​രു​ന്നു. മു​ഹ​മ്മ​ദ് ഹാ​ഷിം ഇ​ത് ക​ഴി​ച്ചി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. വീ​ട്ടി​ലു​ള്ള​വ​ര്‍​ക്കു​പു​റ​മെ പ​രി​സ​ര​ വീ​ട്ടി​ലു​ള്ള കു​ട്ടി​ക​ളും ഇ​ത് ക​ഴി​ച്ചി​രു​ന്നു​വ​ത്രെ. ഇ​വ​രെ​ല്ലാ​വ​രും നി​ല​വി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. കേ​ന്ദ്ര​സം​ഘ​വും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും റ​മ്ബു​ട്ടാ​ന്‍ മ​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ല പ​ഴ​ങ്ങ​ളും പ​ക്ഷി​ക​ള്‍ കൊ​ത്തി​യ നി​ല​യി​ലാ​ണ്. മ​ര​ത്തി​ല്‍ വ​വ്വാ​ലു​ക​ളും വ​രാ​റു​ണ്ടെ​ന്ന് പ​രി​സ​ര വാ​സി​ക​ള്‍ പ​റ​യു​ന്നു. രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് റ​മ്ബു​ട്ടാ​നി​ല്‍​നി​ന്നാ​ണോ​യെ​ന്ന് വി​ശ​ദ പ​രി​ശോ​ധ​ന​യി​ല്‍ മാ​ത്ര​മേ ക​ണ്ടെ​ത്താ​നാ​വൂ എ​ന്ന് കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘ​ത്തിെന്‍റ ത​ല​വ​ന്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക