നിപയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രം. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിപ സാഹചര്യങ്ങള്‍ സംസ്ഥാനങ്ങള്‍ സൂഷ്മമായി വിലയിരുത്തണമെന്നും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണം കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബര്‍ വരെ ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിരുന്നു . പൊതുജനങ്ങള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ കേരളസന്ദര്‍ശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കര്‍ണാടക സര്‍ക്കാരിന്‍്റെ അഭ്യര്‍ത്ഥന.അതേസമയം സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമ്ബര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല. കൊവിഡ് പ്രതിരോധത്തിനൊപ്പം നിപ പ്രതിരോധവും ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക