തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്ക് സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ മുടങ്ങിയിട്ട് ഒന്പത് മാസം. കമ്മീഷന്‍ ഇനത്തില്‍ വലിയ തുക കുടിശ്ശികയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വ്യാപാരികള്‍. തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ തഴയുകയാണെന്നാണിവരുടെ പരാതി.

കൊവിഡ് കാലത്ത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു സൗജന്യകിറ്റുകള്‍. സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രിലില്‍, കൊടുത്ത് തുടങ്ങുന്പോള്‍ കിറ്റൊന്നിന് ഏഴുരൂപ കമ്മീഷന്‍ റേഷന്‍ വ്യാപാരികള്‍ക്കും കിട്ടുമെന്നായിരുന്നു കണക്ക്. ഓണക്കിറ്റ് കാലത്തത് 5 രൂപയായി കുറച്ചു. എന്നാലും വേണ്ടീലെന്ന് വെച്ച്‌ കിറ്റിറക്കി, കൊവിഡ് രൂക്ഷമായ കാലത്ത് പോലുമത് തെറ്റാതെ വിതരണം ചെയ്ത വ്യാപാരികള്‍ക്കാണ് കൊല്ലമൊന്നാകാറായിട്ടും കമ്മീഷന്‍ കൊടുക്കാത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആളെ വെച്ച്‌ കിറ്റിറക്കിയവരും കേടാകാതെ സൂക്ഷിക്കാന്‍ കടമുറികള്‍ അധികമായി വാടകയ്ക്ക് എടുത്തവരുമടക്കമാണ് കടുത്ത പ്രതിസന്ധിയിലായത്. പലര്‍ക്കും രണ്ട് ലക്ഷത്തോളം രൂപ വരെയാണ് കിട്ടാനുള്ളത്. പതിനാലായിരത്തിലേറെ റേഷന്‍ വ്യാപാരികളിലൂടെ 80 ലക്ഷത്തിലധികം കിറ്റുകള്‍ സംസ്ഥാനത്ത് ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്.

സ്പെഷ്യല്‍ അരി എടുക്കുമ്ബോള്‍ നല്‍കേണ്ട തുകയില്‍ കമ്മീഷന്‍ ഇളവ് ചെയ്താല്‍ മതിയെന്ന് ആവശ്യവും റേഷന്‍ വ്യാപാരികള്‍ മുന്നോട്ടു വെച്ചെങ്കിലും ഇതും അംഗീകരിച്ചിട്ടില്ല.