ന്യൂഡൽഹി: ട്രെയിനിൽ രാത്രി സമയത്ത് മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യരുതെന്ന് റെയിൽവേ. രാത്രി 11 മണിക്കും പുലർച്ചെ അഞ്ചു മണിക്കും ഇടയിലുള്ള സമയം പ്ലഗുകളിൽ വൈദ്യുത ബന്ധം വിച്ഛേദിക്കാണ് റെയിൽവേയുടെ തീരുമാനം. തീപിടുത്ത സാധ്യത മുന്നിൽക്കണ്ടാണ് പുതിയ നീക്കം.
മാർച്ച് 16 മുതൽ വെസ്റ്റേൺ റെയിൽവേ തീരുമാനം നടപ്പിലാക്കി തുടങ്ങിയെന്ന് വെസ്റ്റേൺ റെയിൽവേ സിപിആർഒ സുമിത് താക്കൂർ ദേശീയ മാദ്ധ്യമങ്ങളെ അറിയിച്ചു. സമീപകാലത്ത് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അപകടമുണ്ടാകുന്നത് തടയുകയാണ് പുതിയ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.
ട്രെയിനിൽ രാത്രിസമയത്ത് മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് 2014 ൽ റെയിൽവേ സുരക്ഷാ ബോർഡ് നിർദ്ദേശിച്ചിരുന്നു. ബംഗളൂരു-ഹൊസൂർ സാഹെബി നന്ദെഡ് എക്‌സിപ്രസിൽ അപകടം ഉണ്ടായതിനെ തുടർന്നായിരുന്നു സുരക്ഷാ ബോർഡിന്റെ നിർദ്ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2