തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും. കോവിഡ് കോർ കമ്മിറ്റി യോഗത്തിൻറെതാണ് തീരുമാനം. ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് ബാധകം. അതേ സമയം പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. രണ്ടാഴ്ചത്തേക്ക് ആണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. മാൾ, തിയേറ്റർ എന്നിവയുടെ പ്രവർത്തന സമയവും രാത്രി 7.30 വരെയാക്കി വെട്ടി ചുരുക്കിയിട്ടുണ്ട്.

അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കുവാനും തീരുമാനമായിട്ടുണ്ട്. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കാനും തീരുമാനം ഉണ്ട്. സ്വകാര്യ ട്യൂഷൻ സെൻററുകളുടെ പ്രവർത്തനവും നിയന്ത്രണങ്ങളുടെ ഭാഗമായി നിരോധിച്ചിട്ടുണ്ട്. ഇനി മുതൽ ഓൺലൈൻ വിദ്യാഭ്യാസം മാത്രമേ അനുവദിക്കുകയുള്ളൂ. സാധ്യമായ തൊഴിൽ മേഖലകളിലെല്ലാം വർക്ക് ഫ്രം ഹോം നടപ്പിലാക്കുവാനും ഉന്നതതല യോഗം തീരുമാനമെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2