സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കൊച്ചി:  ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ജെയിന്‍ ഓണ്‍ലൈന്‍ വഴി ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് എന്ന നൂതനവും സവിശേഷവുമായ പ്രോഗ്രാം ആരംഭിച്ചു. ബിരുദത്തിന് ശേഷം സിഎ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നതാണ് ഈ പ്രോഗ്രാം. ബികോം പഠനം തുടരുന്നതിനൊപ്പം തന്നെ സിഎക്ക് വേണ്ട തയ്യാറെടുപ്പും നടത്താമെന്നതാണ് ഈ പ്രോഗ്രാമിന്റെ നേട്ടം. രാജ്യത്ത് ഓണ്‍ലൈന്‍ ഡിഗ്രി പ്രോഗ്രാം നടത്താന്‍ യുജിസി അനുമതി നല്‍കിയിട്ടുള്ള 38 സര്‍വകലാശാലകളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി.

സിഎ കോഴ്‌സിന്റെ പ്രാഥമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജെയിനിന്റെ ഓണ്‍ലൈന്‍ ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് പ്രോഗ്രാം വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. സിഎ കോഴ്‌സിന്റെ മൂന്ന് തലങ്ങള്‍ക്ക് കീഴില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പാഠ്യപദ്ധതിക്ക് അനുസൃതമായാണ് ബികോ- കോര്‍പ്പറേറ്റ് അക്കൗണ്ടിങ്ങിലെ 75%-ലേറെ കോഴ്‌സുകളും വിഭാവനം ചെയ്തിരിക്കുന്നത്. സിഎ കോഴ്‌സിലെ വിവിധ വിഷയങ്ങള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിക്ക് ആ പഠനം ബികോമിനും പ്രയോജനപ്പെടുത്താമെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. ഒരു വിദ്യാര്‍ഥി സിഎ കോഴ്‌സിലെ ഏതെങ്കിലും സമാന വിഷയത്തില്‍ വിജയിക്കുന്ന പക്ഷം യൂണിവേഴ്‌സിറ്റി രൂപീകരിച്ചിട്ടുള്ള ഇക്വിവലന്‍സ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് പ്രോഗ്രാമിലെ ബന്ധപ്പെട്ട വിഷയം പഠിക്കുന്നതില്‍ നിന്നും ഒഴിവ് ലഭിക്കുന്നതാണ്. ഇത് വിദ്യാര്‍ഥികള്‍ എഴുതേണ്ട യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നു.

വിദ്യാര്‍ഥികള്‍ക്ക് സമ്പന്നമായ പഠനാനുഭവം ലഭ്യമാക്കുന്ന സമഗ്രമായ പഠന സാമഗ്രികള്‍ക്ക് പുറമേ വാരാന്ത്യങ്ങളില്‍ തല്‍സമയ ഓണ്‍ലൈന്‍ ക്ലാസുകളും പ്രോഗ്രാം നല്‍കുന്നു. കോളേജില്‍ നിന്നും കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള യാത്രകളില്‍ നിന്നും മോചനം, ഡിഗ്രി കോഴ്‌സിന്റെ കൂടുതല്‍ വിഷയങ്ങളുടെയും പരീക്ഷകളുടെയും സമ്മര്‍ദ്ദത്തില്‍ നിന്നും മോചനം, സിഎ യോഗ്യതയുള്ള ഫാക്കല്‍ട്ടികളില്‍ നിന്നും പഠനം, താങ്ങാവുന്ന ഫീസ്, പലിശരഹിത ഇഎംഐ ആനുകൂല്യം തുടങ്ങി ഈ പ്രോഗ്രാമിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. സിഎ പഠനം തുടരുമ്പോള്‍ തന്നെ ബിരുദം എടുക്കാനുള്ള കാരണങ്ങള്‍ എന്തുമാകട്ടെ ജെയിന്‍ ഓണ്‍ലൈന്‍ നല്‍കുന്ന ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് വിദ്യാര്‍ഥികളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റുന്നതാണെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. സിഎ കോഴ്‌സിലെ പ്രകടനത്തിന് അനുസൃതമായി ബികോമില്‍ നല്‍കുന്ന ഇളവുകള്‍ നിരവധി പരീക്ഷകളുടെ സമ്മര്‍ദ്ദം ഒഴിവാക്കുമെന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജ് സിംഗ് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://online.jainuniversity.ac.in സന്ദര്‍ശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക