സ്വന്തം ലേഖകൻ

കോട്ടയം : തുടർ ഭരണത്തിൽ ഇടതുപക്ഷ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന പ്രതികാര നടപ്പടി അവസാനിപ്പിക്കണമെന്ന് കെ.പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ 46- മത് വെർച്ച്വൽ പ്ലാറ്റ്‌ഫോമിൽ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
സതീഷ് ജോർജ്

ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അദ്ധ്യാ ക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, സംഘടനാ ചർച്ച ജനറൽ സെക്രട്ടറി എസ് രവീന്ദ്രനും ഉദ്ഘാടനം ചെയ്തു .

സംസ്ഥാന ട്രഷറർ എ. രാജശേഖരൻ നായർ , സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.പി സുനിൽ , തോമസ് ഹെർബിറ്റ് , സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു , ജില്ലാ സെക്രട്ടറി വി.പി ബോബിൻ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സാബു ജോസഫ് , അഷറഫ് ഇറി വേരി , അക്ഷറഫ് പറപ്പള്ളി , സോജോ തോമസ് , കെ.എൻ ശങ്കരപ്പിള , ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ എന്നിവർ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക