സ്വന്തം ലേഖകൻ

മരങ്ങാട്ടുപിള്ളി: കൊവിഡിന്റെ മറവിൽ നടന്ന സർക്കാർ സ്പോണ്സേഡ് മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെയും സംരക്ഷിച്ചവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കെ.എസ്.ഇ.ബി ക്ക് മുന്നിൽ നടത്തിയ
ധർണ്ണ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്ഘാടനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സിപിഎം കടലും സിപിഐ കാടും വീതിച്ചെടുത്ത് കൊള്ളയടിച്ചിട്ട്, പൊതുജനങ്ങളെ കിറ്റുകൊടുത്ത് വരുതിയിലാക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും കോൺഗ്രസ്സും തമ്മിൽ സീറ്റിൽ വലിയ അന്തരമുണ്ടെങ്കിലും വോട്ടിൽ കാൽ ശതമാനത്തിന്റെ പോലും വ്യത്യാസമില്ല.

കോൺഗ്രസ് തകർന്നു എന്ന വ്യാമോഹത്തിൽ നിന്നുദിക്കുന്ന സർക്കാരിന്റെ ധാർഷ്ട്യത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ചെയർമാൻ മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു.

മണ്ഡലം കൺവീനർ ജോസഫ് മാണി, അഗസ്റ്റിൻ കൈമ്ലേട്ട് , സണ്ണി വടക്കേടം, ജയിൻ ജി തുണ്ടത്തിൽ, ഫ്രാൻസിസ് ജോസഫ്, ഷൈൻ മാത്യു, നോബിൾ ആരംപുളിക്കൽ, ഔസേപ്പച്ചൻ വട്ടത്തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി.