സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം സിവിൽ സ്റ്റേഷൻ, വൈക്കം, പാമ്പാടി ഏരിയകളിലെ യോഗങ്ങളോടെ എൻജിഒ യൂണിയൻ ജനറൽ ബോഡികൾ ആരംഭിച്ചു. കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയ ജനറൽ ബോഡി സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷീന ബി നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ ജോയിന്റ് സെക്രട്ടറി കെ ബി ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. ഒഴിവു വന്ന ഏരിയ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മനേഷ് ജോണിനെയും ഏരിയ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എൽ ബേബി മായയെയും തിരഞ്ഞെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വൈക്കം ഏരിയ ജനറൽ ബോഡി സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് വി ബിനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി കെ ജി അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒഴിവു വന്ന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വി ബിനു, വൈസ് പ്രസിഡന്റായി എം ജി ജയ്‌മോൻ, ജോയിന്റ് സെക്രട്ടറിയായി റഫീഖ് പാണംപറമ്പിൽ എന്നിവരെ തിരഞ്ഞെടുത്തു.

പാമ്പാടി ഏരിയ ജനറൽ ബോഡി ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആർ അശോകൻ അദ്ധ്യക്ഷനായ യോഗത്തിൽ ഏരിയ സെക്രട്ടറി സജിമോൻ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഷൈനിമോൾ പി കെ, ജോയിന്റ് സെക്രട്ടറിമാരായി സുനിൽകുമാർ പി. ചെല്ലപ്പൻ, അനിലാൽ എം വി എന്നിവരെ തിരഞ്ഞെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക