സ്വന്തം ലേഖകൻ

കോട്ടയം: വിലപേശലല്ല വിവാഹം, അവൾ നാടിന്റെ അഭിമാനം, അവളോടൊപ്പം എന്ന ആശയവുമായി സ്ത്രീകളുടെ സജീവപങ്കാളിത്തത്തോടെകേരള എൻ.ജി.ഒ. യൂണിയൻ സർക്കാർ ഓഫീസുകൾക്കു മുന്നിൽ ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോട്ടയം സിവിൽ സ്റ്റേഷനുമുന്നിൽ സംഘടിപ്പിച്ച ജാഗ്രതാസദസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷീന ബി നായർ, സെക്രട്ടറി ഉണ്ണി ടി എസ്, വി സി അജിത് കുമാർ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

കോട്ടയം ടൗൺ ഏരിയയിൽ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ ഡി സലിംകുമാർ, സിയാദ് ഇ എസ്, ലക്ഷ്മി മോഹൻ, തുടങ്ങിയവർ നേതൃത്വം വഹിച്ചു. ചങ്ങനാശ്ശേരിയിൽ ജില്ലാ സെക്രട്ടറി വി കെ ഉദയൻ ഉദ്ഘാടനം ചെയ്തു.

ബെന്നി പി കുരുവിള, കെ എൻ അനിൽകുമാർ, എം പ്രീതി തുടങ്ങിയവർ നേതൃത്വം വഹിച്ചു. വൈക്കത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

സി ബി ഗീത, വി കെ വിപിനൻ, കെ ജി അഭിലാഷ്, സരിത ദാസ് തുടങ്ങിയവർ നേതൃത്വം വഹിച്ചു. പാലായിൽ വി വി വിമൽകുമാർ, സന്തോഷ് കുമാർ കെ ജി തുടങ്ങിയവരും ഏറ്റുമാനൂരിൽ ബിലാൽ കെ റാം, അനൂപ് ചന്ദ്രൻ, സുമ, ആശ തുടങ്ങിയവരും നേതൃത്വം വഹിച്ചു. കാഞ്ഞിരപ്പള്ളിയിൽ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, വി സാബു, അനൂപ് എസ്, എസ് രാജി എന്നിവർ നേതൃത്വം വഹിച്ചു. പാമ്പാടിയിൽ സജിമോൻ തോമസ്, ആർ അശോകൻ, ബിനു വർഗീസ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.