സ്വന്തം ലേഖകൻ

കോട്ടയം: സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നാടിൻ്റെ കാവലാളുകളായി മാറി രാജ്യത്തിൻ്റെ സ്വാതന്ത്ര്യവും മതേതരത്വവും സംരക്ഷിക്കുന്നവരായി മാറണമെന്ന് കേരള എൻ.ജി.ഒ.

അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. വർഗീയതയും ഫാസിസവും രാജ്യത്ത് പിടിമുറുക്കുകയാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുവാൻ സംഘടിത ശ്രമങ്ങളാണ് രാജ്യത്ത് എങ്ങും.

പ്രക്യതിയെയും സമ്പത്തിനെയും കൊള്ളയടിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള എൻ.ജി ഒ. അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സ്മൃതി രാവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ജനറൽ സെക്രട്ടറി എസ് രവീന്ദ്രൻ സ്വതന്ത്ര്യ ദിന സന്ദേശം നൽകി. ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറർ പി. ഉണ്ണികൃഷ്ണൻ , വൈസ് പ്രസിഡൻ്റ് എം. ഉദയ സൂര്യൻ , സെക്രട്ടറി തോമസ് ഹെർബിറ്റ് , കെ.ജി.ഒ.യു. ജില്ലാ പ്രസിഡൻ്റ് എസ് ബിനോജ് , അസോസിയേഷൻ ജില്ലാ സെക്രട്ടറി ബോബിൻ വി .പി . , ട്രഷറർ സഞ്ജയ് എസ് നായർ എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2