റിയോഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പാരഗ്വേയെ എതിരില്ലാത്ത രണ്ടുഗോളിനാണ് ബ്രസീൽ വീഴ്ത്തിയത്.

കളിയുടെ നാലാം മിനിറ്റിൽ തന്നെ സൂപ്പർതാരം നെയ്മറാണ് കാനറികളുടെ ആദ്യഗോൾ നേടിയത്. രണ്ടാം ഗോൾ പാക്വേറ്റയുടെ വകയായിരുന്നു, കളിയുടെ അവസാനമിനിറ്റിൽ.
ഈ വിജയത്തോടെ ആറുകളിയിൽ ആറും വിജയിച്ച് 18 പോയിന്റുമായി ഒന്നാമത് തുടരുകയാണ് ബ്രസീൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group