സന്‍ഫ്രാന്‍സിസ്കോ:ഒന്നിന് പുറകെ മറ്റോന്നായി വാട്ട്സ് ആപ്പിൽ പുതിയ ഫീച്ചർ.ഇത്തവണ വലിയ പ്രത്യകതകളാണ് വാട്ട്സ് ആപ്പ് അവതരിപ്പിക്കുന്നത്.
2020 ൽ ആദ്യം വാട്ട്സ്ആപ്പിൽ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു കൊണ്ടാണ് തങ്ങളുടെ ഈ വർഷം തന്നെ തുടങ്ങിയത്. പിന്നീട് കൊവിഡ് 19 പ്രതിസന്ധികാലത്ത് വീഡിയോകോളുകളുടെ ആവശ്യകത കൂടിയപ്പോള്‍ വീഡിയോ കോള്‍ പരിധി കൂട്ടി. ഒപ്പം തന്നെ ആനിമേറ്റഡ് സ്റ്റിക്കര്‍, ക്യൂആര്‍ കോഡ് ഇങ്ങനെ പ്രത്യേകതകള്‍ പലതും വന്നു.
ഇതെല്ലാം ഇപ്പോള്‍ തന്നെ വാട്ട്സ്ആപ്പ് പ്രധാന ആപ്പില്‍ ലഭ്യമാണ്. ഈ വര്‍ഷം ഇനിയും വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പല ഫീച്ചറുകളും വാട്ട്സ്ആപ്പ് പരീക്ഷണത്തിലാണ്. ഇതില്‍ പ്രധാനപ്പെട്ടത് നവീകരിക്കപ്പെട്ട സന്ദേശ സെര്‍ച്ച് രീതി, ഡിസൈന്‍ മാറ്റം, ഡാര്‍ക്ക് മോഡ് പരിഷ്കരണം ഒപ്പം ഏറ്റവും പ്രധാനപ്പെട്ട കൂടുതല്‍ ഉപകരണങ്ങളില്‍ ഒരേ സമയം വാട്ട്സ്ആപ്പ് ഉപയോഗിക്കാവുന്ന ഫീച്ചര്‍.