ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ചിലയിനം വവ്വാലുകളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൈനയിലെ ഗവേഷകരാണ് വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയ വിവരം അറിയിച്ചത്.

കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു പ്രത്യേകയിനം വവ്വാലുകളില്‍ കൊറോണ വൈറസിന് സമാനമായ ജനിതക ഘടനയുള്ള വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

റിനോലോഫസ് പുസിലസ് എന്ന വൈറസിനാണ് കൊവിഡ് 19 വൈറസുമായി സാമ്യമുള്ളത്. ചൈനയിലെ യുവാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയ ഈ വൈറസ് കൊറോണ വൈറസുമായി അടുത്ത സാമ്യമുള്ള രണ്ടാമത്തെ വൈറസാണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക