പത്തനംതിട്ട: കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച വീട്ടമ്മ പ്രസവിച്ച ശേഷം കുഞ്ഞിനെ കാമുകനെ ഏല്‍പിച്ച്‌ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതേതുടര്‍ന്ന് നവജാത ശിശു മൂന്നു ദിവസം മുലപ്പാല്‍ ലഭിക്കാതെ അവശനിലയിലായി. വിവരം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കാമുകനും കാമുകിയും കുടുങ്ങി.

പത്തനംതിട്ട പെരുമ്ബെട്ടി സ്വദേശിയായ ബസ് ഡ്രൈവറും റാന്നി സ്വദേശിനിയായ യുവതിയും തമ്മില്‍ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. 37 കാരിയായ വീട്ടമ്മയുടെ ഭര്‍ത്താവ് കുവൈറ്റിലാണ്. 16 വയസുള്ള ഒരു മകളും ഇവര്‍ക്കുണ്ട്. കാമുകിയുടെ കുടുംബജീവിതം തകരാറിലാകാതിരിക്കാന്‍ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോയ 24 കാരനായ കാമുകന്‍ ഇപ്പോള്‍ കുട്ടിയുടെ പിതൃത്വം നിഷേധിക്കുകയാണ്. അതേസമയം തെളിവുകള്‍ എതിരായതോടെ ഇവരുടെ വാദം ദുര്‍ബലമായിരിക്കുകയാണ്. ഗര്‍ഭിണിയായ വിവരം വീട്ടമ്മ മറ്റുള്ളവരില്‍നിന്നും മറച്ചുവെയ്ക്കുകയായിരുന്നു എന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ജൂലൈ 28 നാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് . 31 ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു പോകുന്ന വഴിക്ക് തന്നെ യുവതി കുഞ്ഞിനെ കാമുകന് കൈമാറുകയായിരുന്നു. ഭര്‍ത്താവും മകളും അറിഞ്ഞ് കുടുംബ പ്രശ്നം ആകുമെന്നതിനാലാണ് വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയത്. എന്നാല്‍ അമ്മയും പെങ്ങളും എത്ര ചോദിച്ചിട്ടും യുവാവ് കുഞ്ഞിനെ എവിടെ നിന്നാണ് ലഭിച്ചതെന്ന് പറഞ്ഞില്ല. മൂന്നു ദിവസം മുലപ്പാല്‍ കുടിക്കാതെ അവശ നിലയിലായതോടെ കുഞ്ഞിനെ വീണ്ടും അതേ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് യുവാവിന്റെ മാതാവും സഹോദരിയും ജില്ലാ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു.

ഇതിനിടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ ഫീഡിങ് സെന്ററായ പത്തനംതിട്ട ഓമല്ലൂര്‍ തണലിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മയെയും കാമുകനെയും കണ്ടെത്തിയെങ്കിലും കുട്ടി തങ്ങളുടേതല്ലെന്ന് ഇരുവരും ഉറച്ച നിലപാടെടുത്തു. അതേസമയം വീട്ടമ്മ ആശുപത്രിയില്‍ പ്രസവിച്ചതിനും ഡിസ്ചാര്‍ജ് ആയതിനുമെല്ലാം രേഖയും സിസിടിവി ദൃശ്യങ്ങളും തെളിവായിട്ടുണ്ട്. ഇതോടെ പ്രസവിച്ചില്ലെന്ന വീട്ടമ്മയുടെ വാദം നിലനില്‍ക്കാതെയായി. കുട്ടി തന്റെയല്ലെന്ന കാമുകന്റെ വാദം പരിശോധിക്കാന്‍ ഇനി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. അതേസമയം കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാണെന്ന് യുവാവിന്റെ വീട്ടുകാര്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക