തിരുവനന്തപുരം:തിരുവനന്തപുരത്തെക്കുറിച്ചും നേമത്തെക്കുറിച്ചും നന്നായി അറിയുന്നതുകൊണ്ടാണ് ഉമ്മന്‍‌ചാണ്ടി നേമത്ത് മത്സരിക്കാന്‍ എത്താത്തതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കുമ്മനമല്ല, അമിത്ഷാ വന്നാലും നേമത്ത് ശിവന്‍കുട്ടി തന്നെ ജയിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
നേമം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവന്‍കുട്ടിയാണ് സ്ഥാനാര്‍ത്ഥി എന്നറിഞ്ഞതോടെ ഉമ്മന്‍ചാണ്ടി മത്സരത്തില്‍ നിന്നു പിന്മാറിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി .
ബി.ജെ.പി ഹിന്ദു എന്ന മുദ്രാവാക്യം മുഴക്കുന്നത് വെറുതെയാണെന്നും ജനസംഖ്യയില്‍ ബഹുഭൂരിപക്ഷമുള്ള ഹിന്ദുക്കളായ യുവാക്കള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരെ സംരക്ഷിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി, എം. വിജയകുമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍, ചാരുപാറ രവി, വര്‍ക്കല രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2