കോട്ടയം: താമരപ്പൂമാലയിട്ട് എൻ.ഡി.എ സ്ഥാനാർത്ഥിയ് സ്വീകരണം നൽകി നാട്. കോട്ടയത്തിന്റെ മണ്ണിൽ ഇനി വിരിയുന്നത് മോദിക്കാലമാണെന്നുറപ്പിച്ചുള്ള പടയോട്ടത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ.

മണ്ഡലപര്യടനത്തിനും ഗൃഹസമ്പർക്കത്തിനുമായി മണ്ഡലത്തിൽ സജീവമായ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹനെ ആഘോഷത്തോടെ സ്വീകരിച്ച് നാടും നാട്ടുകാരും. അതിവേഗം മനസുകൾ കീഴടക്കി മുന്നേറുന്ന സ്ഥാനാർത്ഥി വോട്ടുറപ്പിച്ചു കഴിഞ്ഞു. നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിലില്ലാത്ത ജനപിൻതുണയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന് ലഭിക്കുന്നത്.

സാധാരണക്കാരായ ആളുകളുടെ വോട്ടുകൾ ഉറപ്പിച്ചാണ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം. മാങ്ങാനം മേഖലയിലായിരുന്നു ശനിയാഴ്ച രാവിലെ മുതൽ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണം. കോൺഗ്രസിന്റെ കോട്ടയായ മാങ്ങാനത്ത് വൻ പങ്കാളിത്തമാണ് സാധാരണക്കാരായ വോട്ടർമാരിൽ നിന്നും മിനർവയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഓരോ വേദിയിലും താമരപ്പൂലമാല അടക്കം ഇട്ടാണ് മിനർവയെ വോട്ടർമാരും നാട്ടുകാരും ചേർന്നു സ്വീകരിച്ചത്.
മാങ്ങാനത്തെ സമ്പർക്കത്തിന് ശേഷം മറിയപ്പള്ളിയിലെ സമ്പർക്കത്തിലും, അമ്പലക്കടവിലെ സമ്പർക്കത്തിലും പങ്കെടുത്ത സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. നട്ടാശേരിയിൽ കുടുംബ യോഗത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥിയെ വീട്ടമ്മമാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. തുടർന്നു നാട്ടകത്തും കുടുംബയോഗത്തിൽ സ്ഥാനാർത്ഥി പങ്കെടുത്തു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2