കേ​ര​ള​ത്തി​ലെ 10​ ടീ​ച്ച​ര്‍ ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളി​ലെ​ ബി.​എ​ഡ്​ കോ​ഴ്​​സു​ക​ള്‍​ക്കു​ള്ള അം​ഗീ​കാ​രം നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ (എ​ന്‍.​സി.​ടി.​ഇ) പി​ന്‍​വ​ലി​ച്ചു. ഇ​തി​ല്‍ ര​ണ്ട്​ കോ​ള​ജു​ക​ളി​ലെ എം.​എ​ഡ്​ കോ​ഴ്​​സു​ക​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​വും ന​ഷ്​​ട​മാ​യി. ഇ​തി​നു​ പു​റ​മെ ഒ​മ്ബ​ത്​ കോ​ള​ജു​ക​ളി​ലെ കോ​ഴ്​​സി​ന്​ അം​ഗീ​കാ​രം പി​ന്‍​വ​ലി​ക്കു​ന്ന​തി​െന്‍റ മു​ന്നോ​ടി​യാ​യി കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്​ ന​ല്‍​കാ​നും എ​ന്‍.​സി.​ടി.​ഇ ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.എ​ന്‍.​സി.​ടി.​ഇ നി​ശ്ച​യി​ച്ച സൗ​ക​ര്യ​ങ്ങ​ളും അ​ധ്യാ​പ​ക​രു​മി​ല്ലാ​ത്ത​തു​ള്‍​പ്പെ​ടെ പ്ര​ശ്​​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ​കോ​ള​ജു​ക​ള്‍​ക്കെ​തി​രാ​യ ന​ട​പ​ടി.അ​ടി​മാ​ലി എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം ട്രെ​യി​നി​ങ്​ കോ​ള​ജ്, കൊ​ല്ലം ക​ര്‍​മ​ല​റാ​ണി എ​ന്നീ ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളി​ല്‍ ബി.​എ​ഡ്, എം.​എ​ഡ്​ കോ​ഴ്​​സു​ക​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ്​ പി​ന്‍​വ​ലി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മേ​നം​കു​ളം സെന്‍റ്​ ജേ​ക്ക​ബ്​​സ്​ ട്രെ​യി​നി​ങ്​ കോ​ള​ജ്, അ​രീ​ക്കോ​ട്​ സു​ല്ല​മു​സ്സ​ലാം, കോ​ഴി​ക്കോ​ട്​ മ​ലാ​പ്പ​റ​മ്ബ്​ പ്രൊ​വി​ഡ​ന്‍​സ്​ കോ​ള​ജ്​ ഒാ​ഫ്​ ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ ഫോ​ര്‍ വി​മ​ന്‍, ആ​ല​ത്തൂ​ര്‍ ബി.​എ​സ്.​എ​സ്​ ബി.​എ​ഡ്​ ട്രെ​യി​നി​ങ്​ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം കോ​ട്ടു​കാ​ല്‍ മ​രു​തൂ​ര്‍​കോ​ണം പ​ട്ടം​താ​ണു​പി​ള്ള മൊ​മ്മോ​റി​യ​ല്‍ കോ​ള​ജ്​ ഒാ​ഫ്​ ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍, പെ​രി​ങ്ങ​മ്മ​ല ഇ​ക്​​​ബാ​ല്‍ ട്രെ​യി​നി​ങ്​ കോ​ള​ജ്, മ​ല​പ്പു​റം വാ​ഴ​ക്കാ​ട്​ ദാ​റു​ല്‍ ഉ​ലൂം ട്രെ​യി​നി​ങ്​ കോ​ള​ജ്, ത​ല​​ശ്ശേ​രി പെ​രി​ങ്ങ​ത്തൂ​ര്‍ എം.​ഇ.​സി.​എ​ഫ്​ കോ​ള​ജ്​ ഒാ​ഫ്​ ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബി.​എ​ഡ്​ കോ​ഴ്​​സു​ക​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് പി​ന്‍​വ​ലി​ച്ച​ത്. ഇ​തോ​ടെ ഇൗ ​കോ​ള​ജു​ക​ളി​ല്‍ 2020-21 വ​ര്‍​ഷ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​നം ന​ട​ത്താ​നാ​കി ല്ല.

ആ​ല​പ്പു​ഴ മു​തു​കു​ളം നോ​ര്‍​ത്ത്​ ബു​ദ്ധ കോ​ള​ജ്, അ​രീ​ക്കോ​ട്​ മ​ജ്​​മ​അ്, മേ​പ്പ​യ്യൂ​ര്‍ സ​ല​ഫി, പെ​രി​യ ഡോ. ​അം​ബേ​ദ്​​ക​ര്‍ കോ​ള​ജ്, ചേ​ലേ​​മ്ബ്ര ദേ​വ​കി​യ​മ്മ, പു​ല്‍​പ്പ​ള്ളി സി.​കെ. രാ​ഘ​വ​ന്‍ മെ​മ്മോ​റി​യ​ല്‍, പെ​രു​മ്ബി​ലാ​വ്​ അ​ന്‍​സാ​ര്‍, മൂ​ത്ത​കു​ന്നം എ​സ്.​എ​ന്‍.​എം, ബാ​ലു​ശ്ശേ​രി കെ.​ഇ.​ടി ​എ​ന്നീ ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളി​ലെ ബി.​എ​ഡ്​ കോ​ഴ്​​സു​ക​ളു​ടെ അം​ഗീ​കാ​രം പി​ന്‍​വ​ലി​ക്കു​ന്ന​തി​െന്‍റ മു​ന്നോ​ടി​യാ​യാ​ണ്​​ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്​ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 21 ദി​വ​സ​ത്തി​ന​കം പോ​രാ​യ്​​മ​ക​ള്‍ പ​രി​ഹ​രി​ച്ച രേ​ഖ​ക​ള്‍ സ​ഹി​തം നോ​ട്ടീ​സി​ന്​ മ​റു​പ​ടി ന​ല്‍​കാ​നാ​ണ്​ നി​ര്‍​ദേ​ശം.

തി​രു​വ​ല്ല ടൈ​റ്റ​സ്​ ര​ണ്ട്, വ​ര്‍​ക്ക​ല ചാ​വ​ര്‍​കോ​ട്​ മെ​റ്റ്​​ക ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്, വൈ​ക്കം എം.​ജി യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്​ ഒാ​ഫ്​ ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ എ​ന്നീ ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ള്‍​ക്ക്​ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ അ​വ​സാ​ന ഒാ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ നോ​ട്ടീ​സ്​ ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു. ത​മി​ഴ്​​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​താ​നും കോ​ള​ജു​ക​ളു​ടെ അം​ഗീ​കാ​ര​വും എ​ന്‍.​സി.​ടി.​ഇ പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2