സ്വന്തം ലേഖകൻ

കോട്ടയം: എൻ.സി.പി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപന ദിനാചരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് പതാക ഉയർത്തി. പരുത്തുംപാറ കവലയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നിയോജക മണ്ഡലം പ്രസിഡന്റ് നിബു എബ്രഹാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടൻ, അഡ്വ.ജോസ് ചെങ്ങഴത്ത്, അജീഷ് ജിമ്മി, സോബി കുഴിമറ്റം, റോയി ജോർജ്, വനീഷ് കുന്നംമ്പള്ളി, പ്രദീപ് പി.ഏലിയാസ്, ഷൈജു തോമസ് , ബിജി തോമസ്, ജെയ്‌സൺ ഐസക്ക് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക