സ്വന്തം ലേഖകൻ

കോട്ടയം: ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും വിട്ട് എൻ.സി.പിയിൽ ചേർന്ന രാജേഷ് നട്ടാശേരിയ്ക്ക് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം നൽകി എൻ.സി.പി. എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.വി ബേബിയാണ് രാജേഷിനെ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിനൊപ്പം ബി.ജെ.പി വിട്ട ബിനു തിരുവഞ്ചൂരിനെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പം പാർട്ടി വിട്ടവർക്കും പ്രാതിനിധ്യം നൽകുമെന്നും എൻ.സി.പി നേതാക്കൾ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group